Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Deepa Nair

ല​വ് ലെ​റ്റ​ര്‍ എ​ഴു​താ​നു​ള്ള വി​വ​ര​മി​ല്ല, അ​തി​നാ​ല്‍ ഫോ​ണ്‍ വി​ളി​ച്ചു; ദീ​പ​യു​ടെ ആ​രാ​ധ​ക​നാ​യ​തി​നെ​ക്കു​റി​ച്ച് അ​ജു

പ്രി​യം സി​നി​മ​യി​ലെ നാ​യി​ക ദീ​പ നാ​യ​രെ ചെ​റു​പ്പ​ത്തി​ൽ ആ​രാ​ധ​ന തോ​ന്നി ഫോ​ൺ വി​ളി​ച്ച​തി​നെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ പ​ങ്കു​വ​ച്ച് ന​ട​ൻ അ​ജു വ​ർ​ഗീ​സ്. പ്രി​യം ഇ​റ​ങ്ങി​യ സ​മ​യ​ത്ത് ത​ന്നെ അ​ജു വി​ളി​ക്കു​മാ​യി​രു​ന്നു​വെ​ന്ന് ദീ​പ ഒ​രി​ക്ക​ൽ പ​റ​ഞ്ഞി​രു​ന്നു. ഈ ​ചോ​ദ്യ​ത്തോ​ടാ​യി​രു​ന്നു അ​ജു​വി​ന്‍റെ പ്ര​തി​ക​ര​ണം.

പു​തി​യ ചി​ത്രം വാ​ഴ 2വി​ന്‍റ പ്രൊ​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ജു ദീ​പ​യെ ഫോ​ണ്‍ വി​ളി​ച്ച​തി​നെ​ക്കു​റി​ച്ച് പ​റ​ഞ്ഞ​ത്.

''എ​നി​ക്ക് കു​റേ പോ​സ്റ്റ​റു​ക​ള്‍ വ​ന്നി​രു​ന്നു. ദീ​പ ചേ​ച്ചി എ​ന്‍റെ സു​ഹൃ​ത്താ​ണ്. ല​വ് ലെ​റ്റ​ര്‍ എ​ഴു​താ​നു​ള്ള വി​വ​രം ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​തി​നാ​ല്‍ ഫോ​ണ്‍ ചെ​യ്തു. പ​റ​ഞ്ഞ​തൊ​ന്നും ഓ​ര്‍​മ​യി​ല്ല. ഞാ​ന്‍ ഇ​ട​യ്ക്ക് ഇ​ട​യ്ക്ക് വി​ളി​ക്കു​മാ​യി​രു​ന്നു'' എ​ന്നാ​ണ് അ​ജു പ​റ​യു​ന്ന​ത്.

ന​മ്മ​ള​ന്ന് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ ഫാ​ന്‍ ആ​ണ്. ചാ​ക്കോ​ച്ച​ന്‍റെ അ​നി​യ​ത്തി​പ്രാ​വ്, നി​റം, മ​യി​ല്‍​പ്പീ​ലി​ക്കാ​വ്, അ​ങ്ങ​നെ​യാ​ണ് പ്രി​യ​യ​വും കാ​ണു​ന്ന​ത്. സ്വാ​ഭാ​വി​ക​മാ​യും ആ​നി​യെ​ന്ന ക​ഥാ​പാ​ത്ര​ത്തോ​ടും ദീ​പ ചേ​ച്ചി​യോ​ടും ഇ​ഷ്ടം തോ​ന്നി. ഭ​യ​ങ്ക​ര ന​ല്ല ക​ഥാ​പാ​ത്ര​മാ​ണ്. അ​ങ്ങ​നെ വി​ളി​ച്ച​താ​ണ്.

ഡ​യ​റ​ക്ട​റി നോ​ക്കി​യാ​ണ് ന​മ്പ​ര്‍ ക​ണ്ടു​പി​ടി​ച്ച​ത്. പ്രി​യം ഇ​റ​ങ്ങി​യ​ത് മു​ത​ല്‍ അ​റി​യാം. മ​ഞ്ജി​മ​യെ ക​ണ്ട​പ്പോ​ള്‍ ചോ​ദി​ച്ച​പ്പോ​ള്‍ ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ സെ​റ്റി​ല്‍ ചെ​യ്തു​വെ​ന്ന് അ​റി​ഞ്ഞു. പ​ക്ഷേ നേ​രി​ട്ട് ക​ണ്ട​ത് ക​ഴി​ഞ്ഞ വ​ര്‍​ഷ​മാ​യി​രു​ന്നു​വെ​ന്നും അ​ജു വ​ര്‍​ഗീ​സ് പ​റ​യു​ന്നു.

ഡ​യ​റ​ക്ട​റി നോ​ക്കി മ​മ്മൂ​ക്ക​യെ വി​ളി​ച്ചി​ട്ടു​ണ്ട്. പ​ക്ഷെ എ​ടു​ത്തി​ട്ടി​ല്ല. ചാ​ക്കോ​ച്ച​നേ​യും വി​ളി​ച്ചി​ട്ടു​ണ്ട്. എ​ടു​ത്തി​ട്ടി​ല്ല. ആ​കെ എ​ടു​ത്ത​ത് ദീ​പ ചേ​ച്ചി മാ​ത്ര​മാ​ണ്. പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ഴാ​ണ്. അ​ന്ന് എ​നി​ക്ക് 15 വ​യ​സ് മാ​ത്ര​മേ​യു​ള്ളൂ​വെ​ന്നാ​ണ് അ​ജു പ​റ​യു​ന്ന​ത്.

Latest News

Corehub Up